കോഴിക്കോട്: കോഴിക്കോട്ട് മെഡിക്കല്‍ കോളേജിന് സമീപം ബസ്സിനടിയില്‍പ്പെട്ട് സ്ത്രീക്ക് ദാരുണാന്ത്യം. എരമംഗലം സ്വദേശി ഷൈനിയാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.
റോഡ് മുറിച്ചു കടക്കവേ ആയിരുന്നു അപകടം. ഡ്രൈവര്‍ അപകടം നടന്നയുടന്‍ ബസ്സില്‍നിന്ന് ഇറങ്ങിയോടി.
ഇന്ന് ഉച്ചയോടെയാണ് മെഡിക്കൽ കോളജ് ജംഗ്ഷനിൽ വെച്ച് റോഡ് മുറിച്ചു കടക്കുകയായിരുന്ന ഷൈനിയെ ബസ് ഇടിക്കുന്നത്. തുടർന്ന് ഷൈനി ബസിന്റെ ടയറിനുള്ളിൽ കുടുങ്ങി. അപകടമുണ്ടായതോടെ ബസിലെ ഡ്രൈവർ ഓടി രക്ഷപെട്ടു. തുടര്‍ന്ന് മറ്റൊരു ഡ്രൈവര്‍ എത്തിയാണ് സ്ത്രീയെ ബസ്സിനടിയില്‍നിന്ന് പുറത്തേക്കെടുക്കാന്‍ സഹായിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ഉടന്‍തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.