കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. വിമാനത്താവളത്തിൽ മനുഷ്യ ബോംബായി എത്തുമെന്ന് അജ്ഞാതൻ ഭീഷണി സന്ദേശത്തിലൂടെ വ്യക്തമാക്കി.
10 ബിറ്റ്കോയിൻ എത്രയും വേഗം കിട്ടിയേ പറ്റൂവെന്നും ഇ-മെയിലിൽ പറയുന്നു. ഇ-മെയിൽ സന്ദേശം എവിടെ നിന്നുമാണെന്നതിൽ ഇതുവരെയും വ്യക്തതയില്ല.
വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയുമായി ഞായറാഴ്ച ഒരു ഇ-മെയിൽ സന്ദേശം ലഭിച്ചിരുന്നു. ഇതേ മെയിൽ ഐഡിയിൽ നിന്നാണ് ഇന്നും ഭീഷണി സന്ദേശം എത്തിയത്.
















