ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ പുതിയ തമിഴ് ചിത്രമാണ് ഇപ്പോൾ സംസാര വിഷയം. കാരണം നായകൻമാരായെത്തുന്നത് സൂപ്പർ താരങ്ങളായ മാധവനും സിദ്ധാർഥുമാണ്.
കൂടാതെ ക്രിക്കറ്റിനെ സംബന്ധിച്ചതായിരിക്കും ചിത്രമെന്നാണ് സൂചനകൾ.
നിർമ്മാതാവ് ശശികാന്തിന്റെ ആദ്യ ചിത്രം കൂടിയാണിത്. ദ് ടെസ്റ്റ് എന്നായിരിക്കും ചിത്രത്തിന്റെ പേരെന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.