കാസ്റ്റിംങ് കൗച്ച് അനുഭവങ്ങൾ തുറന്ന് പറഞ്ഞ് നടി മാളവിക ശ്രീനാഥ്. അന്ന് കരഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും താരം പറഞ്ഞു.
മഞ്ജു വാര്യരുടെ മൂവിക്ക് എന്ന് പറഞ്ഞ് വിളിപ്പിച്ചപ്പോൾ താൻ ഫ്ളാറ്റ് ആയെന്നും എന്നാൽ അവരുടെ ഉദ്ദേശം അതായിരുന്നില്ല എന്നും താരം പറഞ്ഞു.
തൃശ്ശൂർ വച്ചായിരുന്നു ഓഡിഷനെന്നും അമ്മയും അനിയത്തിയും കൂടെ വന്നിരുന്നു എന്നും , അവർ പുറത്തിരുന്നിട്ട് മാളവിക ഒരു 10 മിനിറ്റ് സഹകരിക്കാൻ അവർ പറഞ്ഞെന്നും അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും മാളവിക ശ്രീനാഥ് പറഞ്ഞു.