കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാവുന്നതാണ് റാഗി ഭക്ഷണങ്ങൾ.
റാഗി കുറുക്കും , റാഗി മുദ്ദയും കർണ്ണാടകയിലെ പ്രധാന ഭക്ഷണങ്ങളാണ്. വളരെയധികം പോഷക ഗുണങ്ങൾ ഉള്ളതാണ് റാഗി.
റാഗി കഞ്ഞി പോലുള്ളവ ഇഷ്ട്ടമില്ലാത്ത മലയാളികൾക്ക് തീർച്ചയായും ട്രൈ ചെയ്ത് നോക്കാവുന്നതാണ് റാഗി പുട്ട്.
സാധാരണ പുട്ടിന് നനച്ചെടുക്കുന്നത് പോലെ തന്നെ റാഗി പുട്ടിനുള്ള പൊടിയും നനച്ചെടുക്കാം. പ്രമേഹവും ഒക്കെ ഉള്ള ആൾക്കാർക്ക് പോലും റാഗി പുട്ട് ഭയമില്ലാതെ കഴിക്കാവുന്നതാണ്. ശരീരത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ് റാഗി.