മസ്കറ്റ്: ഒമാനില്‍ ഞായറാഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് മസ്കത്ത് ഗവര്‍ണറേറ്റിലുണ്ടായ പാറയിടിച്ചിലില്‍ രണ്ട് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അല്‍ അമിറാത്ത് – ഖുറിയത്ത് റോഡിലേക്കാണ് വലിയ പാറകള്‍ പതിച്ചത്. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
അതേസമയം, അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഒമാനില്‍ പലയിടത്തും കനത്ത മഴ പെയ്യുകയാണ്.
استجابت فرق الإنقاذ بإدارة الدفاع المدني والإسعاف بمحافظة #مسقط لحادث انهيار صخري على طريق #العامرات / #قريات مع تأثر بعض المركبات ، دون تسجيل إصابات.#هيئة_الدفاع_المدني_والإسعاف pic.twitter.com/qI9TLj1fBj
— الدفاع المدني والإسعاف – عُمان (@CDAA_OMAN) April 9, 2023