കറുത്ത്, നീണ്ട് ഇടതൂർന്ന തലമുടി എല്ലാവരുടെയും സ്വപ്നമാണ്. അതിനായി ഏത് മാർഗവും പരീക്ഷിക്കാറുണ്ട് ചിലർ.
കണ്ണിൽ കണ്ട എണ്ണയും, കെമിക്കലുകൾ അടങ്ങിയ വിപണിയിൽ നിന്നും ലഭിക്കുന്ന വസ്തുക്കളും വാങ്ങി തലയിൽ തേയ്ക്കാതെ തികച്ചും ശുദ്ധമായവ ചേർത്ത് മുടിയെ സംരക്ഷിക്കാം.
ഇതിൽ പ്രധാനിയാണ് ഉലുവ. തലേ ദിവസം ഉലുവ വെള്ളത്തിലിട്ട് കുതിർത്തിയ ശേഷം അരച്ച് മുടിയിൽ തേക്കാവുന്നതാണ്.
താരനെ അകറ്റാനും , മുടി കൊഴിച്ചിൽ മാറ്റുവാനും ഇതിലൂടെ കഴിയും. അകാലനര ഒഴിവാക്കാനുള്ള മികച്ച മരുന്ന് കൂടിയാണ് ഉലുവ.