തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ നാളെ മുതൽ പണി മുടക്കും. 50% ഇടക്കാല ആശ്വാസം നൽകുക, 1500 രൂപ ദിനംപ്രതി വേതനം ആക്കുക എന്നതാണ് ആവശ്യം.
ആശുപത്രിയിലെ രോഗി- നഴ്സസ് അനുപാതം കൃത്യമായി പാലിക്കുക, ലേബർ നിയമങ്ങൽ കർശനമായി നടപ്പിലാക്കുക, ലേബർ നിയമങ്ങൾ തെറ്റിക്കുന്നവർക്കെതിരെ നിയമങ്ങൾ കർശനമാക്കുക എന്നിവയും ആവശ്യങ്ങളാണ്.
കൂടാതെ ശമ്പള വർധനവ് വരുന്നത് വരെ ശമ്പളത്തിന്റെ 50% ഇടക്കാല ആശ്വാസം അനുവദിക്കുക എന്നീ ആവശ്യങ്ങളും ചേർത്താണ് സമരത്തിനൊരുങ്ങുന്നത്.