വരന്തരപ്പിള്ളി: യുവതിക്കെതിരെ വ്യാജ പരാതി നൽകണമെന്ന് ആവശ്യപ്പെട്ട് 17 കാരനെ ഗുണ്ടാ സംഘം മർദ്ദിച്ചതായി പരാതി.
വരന്തരപ്പിള്ളി തേനന്തറ സ്വദേശി നിരഞ്ജനാണ് വ്യാജ പോക്സോ പരാതി നൽകണമെന്ന് ഗുണ്ടാ സംഘം ആവശ്യപ്പെടുകയും മർദ്ദിക്കുകയും ചെയ്തതായി പരാതി നൽകിയത്.
8 മണിക്കൂറോളം ഉപദ്രവിച്ചെന്നും കുട്ടി മൊഴി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.