മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആര്‍. അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ മലയാളത്തില്‍ പുതിയ ചാനല്‍

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആര്‍. അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ മലയാളത്തില്‍ പുതിയ ചാനല്‍ വരുന്നു. ഓഗസ്റ്റ് 17 ചിങ്ങം 1-ന് ആരംഭിക്കാന്‍ പോകുന്ന ചാനലിന് എം 5 എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചെന്നൈയില്‍ സ്ഥിര താമസമാക്കിയ മലയാളി യുവ സംരംഭകനായ പി. മദുങ്കേഷ് ആണ് ചാനലിന്റെ എംഡി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ആര്‍. അജിത്ത് കുമാറാണ് സിഎഇ. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യം പുലര്‍ത്താതെ സ്വതന്ത്രമായി നിലനില്‍ക്കുന്ന ചാനലായിരിക്കും എം5 എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.