കോഴിക്കോട്: ഷാറൂഖ് സെയ്ഫി കൃത്യമായ പ്ലാനിങ്ങോടെയാണ് എത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ.
ഒന്നല്ല രണ്ട് കോച്ചുകൾ മുഴുവൻ കത്തിക്കാനാണ് ഷാറൂഖ് സെയ്ഫി എത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. കൂടുതൽ കാര്യങ്ങൾ പ്രതി വെളിപ്പെടുത്തിയിട്ടില്ല.
ഡി 1 കോച്ചിന് തീയിട്ടശേഷം ഡി 2 കോച്ചിനും തീയിടാൻ ഇയാൾ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ ആളുകൾ പരിഭ്രാന്തരായി ഓടുന്നതിനിടക്ക് ഷാറൂഖ് സെയ്ഫിയുടെ ബാഗ് അപ്രതീക്ഷിതമായി പുറത്തേക്ക് തെറിച്ച് പോയതാണ് ഇയാൾക്ക് വിനയായത്.
ഷഹറൂഫ് സെയ്ഫിക്ക് കേരളത്തിൽ നിന്ന് സഹായം ലഭിച്ചിരുന്നു എന്ന സൂചനകൾ പുറത്ത്. പട്ടാമ്പി ഓങ്ങല്ലൂരിൽ ഇയാൾ എത്തിയതായി റിപ്പോർട്ടുകൾ സ്ഥിതീകരിച്ചു. എസ്ഐടി ഉദ്യോഗസ്ഥർ ഷൊർണൂരിലെത്തി അന്വേഷണം നടത്തി. ട്രെയിനിൽ ഇയാളുടെ കൂടെ കൂട്ടാളികൾ ഉണ്ടായിരുന്നു എന്നാണ് എസ്ഐടിയുടെ നിഗമനം.