വയനാട്: വയനാട് തൊവരിമല എസ്റ്റേറ്റിനുള്ളിൽ സ്ഥാപിച്ച കൂട്ടിനുള്ളിൽ കടുവ കുടുങ്ങി.
ഒന്നര വയസ് പ്രായമുള്ള പെൺകടുവയാണ് കുടുങ്ങിയതെന്ന് അധികൃതർ വ്യക്തമാക്കി. കടുവയെ ബത്തേരി മൃഗ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.
വെറ്ററിനറി സർജനെത്തി കടുവയെ പരിശോധിച്ച ശേഷം കടുവയെ വനത്തിലേക്ക് തുറന്ന് വിടാനാണ് തീരുമാനം.