ന്യൂ ഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. 24 മണിക്കൂറിനിടെ 5580 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.91 ശതമാനമായി ഉയര്‍ന്നു. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് മുകളിലെത്തിയാല്‍ കോവിഡ് വ്യാപനം രൂക്ഷമാണെന്നാണ് കണക്ക്.
അതേസമയം, മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ 900 കടന്നു. 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 733 പേര്‍ക്കാണ് വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്തത്. പോസിറ്റീവിറ്റി നിരക്ക് 20% ആയി ഉയര്‍ന്നു. ആകെ രോഗികളില്‍ 32 ശതമാനത്തില്‍ ഒമിക്രോണ്‍ ഉപവകഭേദമായ എക്സ്ബിബിവണ്‍വണ്‍സിക്സ് കണ്ടെത്തിയതായി ലാബുകളുടെ കൂട്ടായ്മയായ ഇന്‍സകോഗ് അറിയിച്ചു. അതിനിടെ,ഇന്ന് വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് അവലോകന യോഗങ്ങള്‍ തുടരുകയാണ്.