ഫഹദ് ഫാസില്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പാച്ചുവും അത്ഭുതവിളക്കും’. നവാഗതനായ അഖില്‍ സത്യന് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘നിന് കൂടെ ഞാന്‍ ഇല്ലയോ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.
ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് ‘പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ നിര്‍മ്മാണം. സിനിമയുടെ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് അഖില്‍ സത്യന് തന്നെയാണ്. ഛായാഗ്രഹണം ശരണ്‍ വേലായുധന്, സംഗീതം ജസ്റ്റിന് പ്രഭാകരന്, പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്, വസ്ത്രാലങ്കാരം ഉത്തര മേനോന്, സിങ്ക് സൌണ്ട്, ഡിസൈന്‍ അനില്‍ രാധാകൃഷ്ണന്, കലാസംവിധാനം അജി കുട്ടിയാനി, പ്രൊഡക്ഷന്‍ കണ്ട്രോളര് ബിജു തോമസ്, സൗണ്ട് മിക്സ് സിനോയ് ജോസഫ്, മേക്കപ്പ് പാണ്ഡ്യന്, സ്റ്റില്‍സ് മോമി, അസോസിയേറ്റ് ഡയറക്ടര്‍ ആരോണ്‍ മാത്യു, വരികള്‍ മനു മഞ്ജിത്ത്, വിതരണം കലാസംഘം, പോസ്റ്റര്‍ ഡിസൈന്‍ ബാന്ദ്ര ഹൗസ്.
സംവിധായകന് സത്യന് അന്തിക്കാടിന്റെ മകനായ അഖില്‍ അച്ഛന്റെ സിനിമകളില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദാറ്റ്സ് മൈ ബോയ്’ എന്ന ഡോക്യുമെന്ററിയും അഖില്‍ സത്യന് സംവിധാനം ചെയ്തിട്ടുണ്ട്. ‘മലയന്‍കുഞ്ഞ്’ ആണ് ഫഹദിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.