മലപ്പുറം: റോഡരികില്‍ കിടന്നുറങ്ങിയ നാടോടിസ്ത്രീയുടെ ദേഹത്തുകൂടി മിനി ലോറി കയറിയിറങ്ങി. എടപ്പാള്‍ കണ്ണഞ്ചിറയില്‍ ഞായറാഴ്ച പുലര്‍ച്ച ഒന്നോടെയാണ് ദാരുണമായ സംഭവം നടന്നത്.
എടപ്പാളിലുള്ള ഹോട്ടലിലെ പാര്‍ക്കിങ് ഏരിയയില്‍ കിടന്നുറങ്ങുകയായിരുന്ന സ്ത്രീയുടെ ദേഹത്താണ്, ഹോട്ടലില്‍ നിന്നും മാലിന്യം എടുക്കാന്‍ വന്ന മിനി ലോറി കയറിയത്. സ്ത്രീ സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.