തളിപ്പറമ്പ്: വിഷരഹിതമായ മത്സ്യം വിലക്കുറവിൽ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന സർക്കാർ പദ്ധതിയിടെ ഭാഗമായി തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ മത്സ്യഫെഡ് നടപ്പിലാക്കുന്ന ഹൈ ടെക്ക് ഫിഷ് മാർട്ട് ഉദ്ഘാടനം ചെയ്ത് എംവി ഗോവിന്ദൻ മാസ്റ്റർ.
. ധർമ്മശാലയിൽ കോഫി ഹൗസിന് സമീപമായാണ് ഫിഷ് മാർട്ട് പ്രവർത്തനം ആരംഭിച്ചത്. 20 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് മത്സ്യഫെഡിന്റെ കണ്ണൂർ ജില്ലയിലെ ആദ്യ ഫിഷ് മാർട്ട് ആരംഭിക്കുന്നത്.
സംരംഭം എന്ന നിലയിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതോടൊപ്പം വിഷരഹിത മത്സ്യം ഉപഭോക്താവിന് ലഭിക്കുന്നു എന്നത് ശ്രദ്ധേയമാണെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
















