പേരൂർക്കട: വീടിന്റെ പോർച്ചിൽ പാർക്ക് ചെയ്തിട്ടിരുന്ന കാർ പൂർണ്ണമായി കത്തി നശിച്ച നിലയിൽ.
പേട്ട അമ്പലമുക്ക് അനിത പ്രദീപിന്റെ ഷവർലെറ്റ് കാറാണ് കത്തി നശിച്ചത്. അപകടത്തിൽ ദുരൂഹതയുണ്ടെന്ന് വീട്ടുകാർ ആരോപിക്കുന്നു.
എന്നാൽ ഇലക്ട്രിക് ഷോർട് സർക്യൂട്ടാകാം കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.