വിഷു പൂജകൾക്കായി ശബരിമല നട നാളെ 5 മണിക്ക് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽ ശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ഭദ്ര ദീപം തെളിയിക്കും.
നടതുറക്കുന്ന ദിവസമായ നാളെ പ്രത്യേക പൂജകൾ ഉണ്ടായിരിക്കുന്നതല്ല. 4 മണി മുതൽ 07. 30 വരെയാണ് അടുത്ത ദിവസം വിഷു ദർശനം ഉണ്ടായിരിക്കുക.
ഭഗവാനെ കണി കാണിച്ചതിന് ശേഷമാണ് ഭക്ത ജനങ്ങളെ കണി കാണിക്കുക. തന്ത്രിയും മേൽ ശാന്തിയും ചേർന്നാണ് ഭക്തർക്ക് കൈനീട്ടം കൊടുക്കുക.