ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹൽദാനി ജയിൽ ഒരു സ്ത്രീയും ഉൾപ്പടെ 44 തടവുകാർക്ക് എച്ച്ഐവി ബാധ സ്ഥീരീകരിച്ചു. ആശുപത്രിയിൽ നടത്തിയ മെഡിക്കൽ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇവരെ കൂടുതൽ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
തടവുകാർ ഹൽദ്വാനിയിലെ സുശീല തിവാരി ആശുപത്രിയിൽ ചികിത്സയിലാണ്. ജയിലിൽ എച്ച്‌ഐവി ബാധിതരായ തടവുകാരുടെ എണ്ണം നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഡോക്ടർമാരുടെ അഭിപ്രായത്തിൽ, എച്ച്ഐവി ബാധിതരായ തടവുകാരിൽ ഭൂരിഭാഗവും മയക്കുമരുന്നിന് അടിമകളാണ്.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി അധികൃതർ അറിയിച്ചു.