തൃശൂർ: വാല്‍പാറയ്ക്കും മലക്കപ്പാറയ്ക്കുമിടയില് പുലിയുടെ ആക്രമണത്തില്‍ അഞ്ച് വയസുകാരനു പരിക്കേറ്റു. തോട്ടം തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശിയുടെ മകനെയാണ് രാവിലെ പുലി ആക്രമിച്ചത്. ലയങ്ങളോട് ചേര്‍ന്നുള്ള സ്ഥലത്ത് കുട്ടി കളിക്കുന്നതിനിടെ പുലി ആക്രമിക്കുകയായിരുന്നു.
ആളുകള്‍ ബഹളം കൂട്ടിയതോടെ പുലി വനത്തിലേക്ക് ഓടി. കൈയ്ക്ക് പരിക്കേറ്റ കുട്ടിയെ വാല്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.