കേരളത്തിലെ കെ എസ് യുവില്‍ നിന്നും ബംഗാളിലെ ഛാത്ര പരിഷത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം എന്‍ എസ് യു വിന് രൂപം കൊടുക്കുന്നത്.
രാഷ്ട്രീയത്തില്‍ വിദ്യാര്‍ത്ഥികളുടെ ദൈനംദിന ഇടപെടല്‍ അനിവാര്യമാണെന്ന ബോധ്യം തന്നെയായിരുന്നു ഇതിന്റെ പിന്നില്‍. സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ ഗാന്ധിജി പോലും വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ആവശ്യപ്പെട്ടിരുന്നല്ലോ. ഇന്ദിരാജി രൂപം കൊടുത്ത ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്,
എന്‍ എസ് യു വിന് ഇന്ന് 53 വയസ്സ്. ഇന്നലെകളില്‍ കെ എസ് യു വിനും എന്‍ എസ് യു വിനും നേതൃത്വം കൊടുക്കാന്‍ കഴിഞ്ഞതിന്റെ നിറഞ്ഞ ചാരിതാര്‍ത്ഥ്യമുണ്ട്. എന്‍ എസ് യു വിന് ഹൃദയം നിറഞ്ഞ ആശംസകള്‍