ആലപ്പുഴ: ഗായകന് പള്ളിക്കെട്ട് രാജ (രാജു) ഹൃദയാഘാതം മൂലം മരിച്ചു. കായംകുളം പത്തിയൂരില്‍ ഉത്സവത്തില്‍ ഗാനമേളയ്ക്ക് പാടിയശേഷം വിശ്രമിക്കുമ്പോള്‍ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. കോട്ടയം കറുകച്ചാല്‍ സ്വദേശിയായ രാജ കന്യാകുമാരി സാഗര്‍ ബീറ്റ്സ് ഗാനമേളയിലെ കലാകാരനാണ്. നേരത്തെ മൂവാറ്റുപുഴ ഏഞ്ചല്‍ വോയിസില്‍ ഗായകനായിരുന്നു.