കോഴിക്കോട്: മെഡിക്കല്‍ കോളേജ് ക്യാമ്ബസിലെ പരീക്ഷ ഹാള്‍ നിര്‍മ്മാണത്തിനിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു. കുറ്റിക്കാട്ടൂര്‍ ചെങ്ങോട്ടുപുറം ആനശേരി രാജന്റെ മകന് രഞ്ജിത്ത് (31) ആണ് മരിച്ചത്. ഉച്ചയോടെയാണ് അപകടം ഉണ്ടായത്.
കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്നും വീഴുകയായിരുന്നു. ഉടന്‍തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രഞ്ജിത്ത് മെക്കാനിക്ക് ആയിരുന്നു.