ന്യൂഡൽഹി: ഈസ്റ്റർ ദിനത്തില്‍ ക്രൈസ്തവ ദേവാലയം സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹി സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍ വൈകിട്ട് ആറു മണിയോടെയാകും മോദിയെത്തുക. ഡൽഹി ആര്‍ച്ച് ബിഷപ് അനിൽ കുട്ടോയുടെ നേതൃത്വത്തിൽ നരേന്ദ്രമോദിയെ സ്വീകരിക്കും. ഈസ്റ്റര്‍ ശുശ്രൂഷകളില്‍ പ്രധാനമന്ത്രി പങ്കെടുക്കുമോയെന്ന് വ്യക്തമല്ല.
കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ഇതേ ദേവാലയത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കേരളത്തിൽ ക്രൈസ്തവ വിഭാഗങ്ങളുമായി അടുക്കാന്‍ ബിജെപി ശ്രമം നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഈസ്റ്റർ ദിനത്തിലെ ദേവാലയ സന്ദർശനമെന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷനുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.