തൃശ്ശൂര്‍: തൃശ്ശൂര്‍ മുടിക്കോട് ദേശീയപാതയില്‍ ആനയിടഞ്ഞത് പരിഭ്രാന്തിപരത്തി. ലോറി കുത്തിമറിച്ചിടാന്‍ ശ്രമിക്കുന്നതിനിടെ ആനയുടെ കൊമ്പൊടിഞ്ഞു. ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം.
ശ്രീകൃഷ്ണപുരം വിജയ് എന്ന ആനയാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. വാഴത്തോപ്പിൽ കയറി വാഴകൾ നശിപ്പിച്ചു. വൈദ്യുതി പോസ്റ്റ് മറിച്ചിടാനും ശ്രമമുണ്ടായി. രണ്ടാം പാപ്പാന്‍ ഏറെ നേരം ആനപ്പുറത്ത് കുടുങ്ങി. ഒരു മണിക്കൂറോളം ആരെയും അടുപ്പിക്കാതെ ആന ഇടഞ്ഞുനിന്നു.
പിന്നീട് എലിഫന്റ് സ്ക്വാഡ് എത്തി ആനയെ തളയ്ക്കുകയായിരുന്നു.