തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത കവിയത്രിയും എഴുത്തുകാരിയുമായ സുഗതകുമാരിയുടെ വീട് വിൽക്കുന്ന കാര്യം അറിഞ്ഞില്ലെന്ന് മന്ത്രി സജി ചെറിയാൻ.
അറിഞ്ഞിരുന്നെങ്കിൽ സംസ്ഥാന സർക്കാർ ആ വീട് ഏറ്റെടുത്തേനെ എന്നും മന്ത്രി അറിയിച്ചു. സുഗതകുമാരിയുടെ ഭർത്താവും കോളേജ് പ്രഫസറുമായിരുന്ന വേലായുധൻ നായർ പണികഴിപ്പിച്ച നന്ദാവനം എന്ന വീട്ടിലാണ് കവിയിത്രി താമസിച്ചിരുന്നത്.
സ്വകാര്യ വ്യക്തി സ്ഥലം വാങ്ങി പുതിയ വീട് വെക്കുവാനുള്ള പ്രാരംഭ നടപടികളും ചെയ്ത് കഴിഞ്ഞു.