കോഴിക്കോട്: ദമ്പതികളെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. പണമിടപാട് സംബന്ധിച്ച തർക്കത്തെ തുടർന്നാണ് ദമ്പതികളെ തട്ടിക്കൊണ്ട് പോയതെന്നാണ് സൂചന.
ഷാഫി എന്നയാൾ കോടിക്കണക്കിന് രൂപ നൽകാനുണ്ടെന്ന് കാണിച്ച് നിരവധിയാൾക്കാർ പരാതിയുമായെത്തിയിരുന്നു. ഇവർ ആയിരിക്കാം തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
നിരവധി പേർക്ക് പണം നൽകാൻ ഉള്ള ആളാണ് ഷാഫിയെന്നും പോലീസ് വ്യക്തമാക്കി. തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷാഫി നേരത്തെതന്നെ പോലീസിൽ പരാതിപ്പെട്ടിരുന്നു. മുഖ്യമായും അയാളെക്കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്.