ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി വിവാഹിതയാകുന്നു, വരൻ കോൺഗ്രസ് യുവ നേതാവ് എന്ന വാർത്ത ഏതാനും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. എന്നാൽ അത് സത്യമല്ലെന്നും തന്റെ അധ്യാപികയാണ് ബിന്ദുവെന്നും അപകീർത്തിക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് ശ്രീദേവ് എസ് സോമൻ.
കോഴിക്കോട് സർക്കാർ ലോ കോളേജിൽ എന്നെ നിയമം പഠിപ്പിച്ച എന്റെ അധ്യാപികയായ ബിന്ദു ടീച്ചറിനെ ഞാൻ വിവാഹം കഴിക്കാൻ പോകുന്നു എന്ന രീതിയിൽ ഏഷ്യാനെറ്റിന്റെ ലോഗോ വെച്ചു വ്യാജമായി വാർത്തയുടെ സ്ക്രീൻ ഷോട്ട് ഉണ്ടാക്കി ബഹുമാനപ്പെട്ട ബിന്ദു ടീച്ചർക്കും എനിക്കും എതിരെ വ്യാജ പ്രചാരണം നടത്തിയ സംഘികൾക്ക് എതിരെ ഞാൻ തെളിവുകൾ സഹിതം പോലീസിൽ പരാതി നൽകി.
ഒരു സ്ത്രീക്ക് എതിരെ സംഘികൾ വ്യാജ വാർത്ത പ്രചരിപ്പിക്കുമ്പോൾ അതിനെ സപ്പോർട്ട് ചെയ്യുന്ന ആളുകളെ സമൂഹം വിലയിരുത്തട്ടെ… ‘മാതാ പിതാ ഗുരു ദൈവം’