ബെംഗളുരു: ബിജെപി സർക്കാർ നിർത്തലാക്കിയ മുസ്ലീം സംവരണം കോൺഗ്രസ് പുനസ്ഥാപിക്കുമെന്ന് ഉറപ്പ് നൽകി ഡികെ ശിവകുമാർ.
നാല് ശതമാനം ഒബിസി സംവരണമാണ് നടപ്പിലാക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ. കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയാൽ ന്യൂനപക്ഷ താൽപര്യം സംരക്ഷിക്കുമെന്നും ഡി കെ ശിവകുമാർ പറഞ്ഞു.
പ്രാദേശിക സംഘടനയായ സർവോദയ കർണ്ണാടക പാർട്ടിക്ക് സീറ്റ് നൽകുകയും ചെയ്തു.
ബിജെപിയുടെ തിരഞ്ഞെടുപ്പ് പട്ടിക ഏപ്രിൽ 8ന് പുറത്ത് വിടുമെന്ന് മുഖ്യമന്ത്രി ബസവരാഡ് ബൊമ്മെ പറഞ്ഞിരുന്നു.