സംസ്ഥാനത്ത് കെ സ്റ്റോറുകൾ എത്തുന്നു. റേഷൻ കടകളെ കെ സ്റ്റോറാക്കുന്ന പദ്ധതി തകൃതിയായി നടക്കുന്നു.
കടകളിലെ ഇ പോസ് മെഷീനെയും, ത്രാസിനെയും ബന്ധിപ്പിക്കുന്ന സംവിധാനത്തിനും തുടക്കമാകും. കെ സ്റ്റോറുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നടത്തും.
ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത കടകളെയാണ് കെ സ്റ്റോറുകളാക്കുക. പിന്നീട് ഇത് ആയിരം കെ സ്റ്റോറുകൾ എന്ന തലത്തിലേക്ക് ഉയർത്തും.
















