ആൾക്കൂട്ട മർദ്ദനമേറ്റ് മരണപ്പെട്ട മധുവിനെ ബിഗ് ബോസ് ഷോയിൽ അപമാനിച്ച അഖിലിനെതിരെ നിയമനടപടിക്കൊരുങ്ങി പെരുമന. കുറിപ്പ് വായിക്കാം.
ബിഗ് ബോസ്സും, ആത്മരതികളും തുടരുന്നു. മലയാളികളുടെ സൈബർ ഓർഗാസത്തിന്റെ മെറ്റീരിയലായ ബിഗ് ബോസ്സിനെക്കുറിച്ച് പറയേണ്ട എന്ന് കരുതി പരമാവധി ഒഴിഞ്ഞു മാറിയതയാണ്. എന്നാൽ ഈ വിഷയത്തിൽ ഇന്ന് ആവർത്തിച്ച് പറയേണ്ടി വരുന്നത് ചില സുഹൃത്തുക്കൾ തുടർച്ചയായി അയച്ചു തന്ന ചില വീഡിയോകളും, അഭിപ്രായങ്ങളും, ടെലികാസ്റ്റ് ചെയ്ത സംഭാഷണങ്ങളുമാണ്
അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവുമായി ബന്ധപ്പെടുത്തി ബിഗ് ബോസ്സ് പരിപാടിയിൽ അതിലെ മത്സരാർത്ഥിയായ അഖിൽ എന്നൊരാൾ നടത്തിയ പരാമർശം അങ്ങേയറ്റം വംശീയവും, ആദിവാസികളോടുള്ള അതിക്രമം തടയൽ നിയമപ്രകാരം ജാമ്യമില്ല കുറ്റകൃത്യവുമാണ് എന്നതിൽ സംശയമില്ല. മധു എന്നയാൾക്കെതിരെ മോഷണ കുറ്റം ചുമത്തപ്പെട്ടിട്ടുണ്ടെങ്കിലും നാളിതുവരെ ഒരു മോഷണ കുറ്റം പോലും തെളിയിക്കപ്പെട്ടിട്ടില്ല എന്നതുകൊണ്ട് അപ്രകാരമുള്ള ആരോപണങ്ങൾ തീർത്തും കുറ്റകരവും ബന്ധുക്കൾക്ക് അപമാനകരവുമാണ്.
ജനിച്ച മണ്ണിലെ അസ്തിത്വം ചോദ്യം ചെയ്തുകൊണ്ട് ജനങ്ങളുടെയും, ജനാധിപത്യ ഭരണഘടനയുടെയും കഴുത്തിൽ ഫാസിസത്തിന്റെ കത്തിവെച്ച് കാത്തിരിക്കുന്ന വർഗ്ഗീയ ഭരണകൂട ഭീകരതയ്‌ക്കെതിരെയും, ഓരോ അണിക്കൂറിലും മനുഷ്യ ജീവനുകൾ കവർന്നുകൊണ്ട് പടർന്നുപിടിക്കുന്ന വൈറസ് ബാധകൾക്കെതിരെയും, ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ ഏകാധിപത്യത്തിനിടയിൽ നിലനിൽപ്പിന്റെ പോരാട്ടം നടത്തുന്ന മനുഷ്യരുടെയും സമൂഹത്തിന്റെയും ഇടയിലേക്ക് “ബിഗ് ബോസ്സിലെ ” സൈക്കോപാത്തുകളുടെ കോണകം പാറിയ കഥകളും ഉയർത്തിപ്പിടിച്ച് ആത്മരതിയടയുന്നവർ ദയവുചെയ്ത് മാറി നിൽക്കുക.
ബിഗ് ബോസ്സിസ്സ് ഷോകളിൽ നിയമലംഘനം നടക്കുന്നു, വക്കീൽ നിയമപരമായി ഇടപെടണം എന്ന ആവശ്യവുമായി നിരവധി ഫോൺ കോളുകളും, സന്ദേശങ്ങളും കഴിഞ്ഞ കാലങ്ങളിലക്കെ ലഭിക്കുന്നുണ്ട്. പറഞ്ഞുവരുന്നത് ബിഗ്‌ബോസിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എന്നെ ബന്ധപ്പെടുന്നവരോടും, കഴിഞ്ഞ ബിഗ് ബോസ്സുകളിലെ സൈക്കോപ്പാത്തുകളുടെ സാമൂഹിക മലിനീകരണം നിയന്ത്രിക്കണം എന്നാവശ്യപ്പെടുന്നവരോടുമാണ് . അതായത് ബിഗ് ബോസ്സിലെ ഈ കിടപ്പറ /അണിയറ രഹസ്യ വായ്പ്പാട്ടിനോട് മലയാളിക്കുള്ള താത്പര്യംതന്നെയാണ് അത്തരമൊരു പരിപാടിയുടെ വിജയവും.
ഈ പരിപാടി കാണുന്നവരെ വിമർശിക്കാനോ, കാണരുതെന്ന് പറയാനോ അല്ല ഇത്രയും എഴുതിയത് മറിച്ച് സമയം കിട്ടുബോഴും സമയമുണ്ടാക്കിയും കണ്ണിമ ചിമ്മാതെ ഈ പരിപാടി കാണുകയും ആത്‌മരതിയടയുകയും ചെയ്ത ശേഷം പുറത്തുവന്ന് “പോക്ക് പരിപാടിയാണ് ” എന്ന് വിളിച്ചു പറയുന്നവരെ ചിലത് ഓര്മപ്പെടുത്താനാണ്.
ബിഗ്‌ബോസോക്കെ കാണുന്ന മലയാളികളാണ് നാഗസാക്കിയിൽ വീണ ഗർഭം കലക്കിയേക്കാൾ വലിയ വലിയ ദുരന്തങ്ങൾ എന്ന് പറയാതെ പറയാനാണ് ഈ ഉദാഹരണം ചൂണ്ടിക്കാണിച്ചത്. രാജ്യവും ജനതയും പ്രതിസന്ധിയിലായിരിക്കുമ്പോൾ കുറച്ചുകൂടി പക്വതയോടെ സാമൂഹിക ചർച്ചകളെ കൊണ്ടുപോകണം എന്നൊരു നിർദേശമല്ല ആത്മഗതം മാത്രമേ അവസാനമായി നൽകാനുള്ളൂ. മധു വിഷയത്തിൽ ബിഗ് ബോസ്സ് മത്സരാർത്ഥി അഖിൽ മാരാർ എന്നയാൾക്കെതിരെ ബന്ധുക്കളുമായി ആലോചിച്ച് നിയമ നടപടി സ്വീകരിക്കും..