ചില കാര്യങ്ങളിൽ നമ്മൾ കേരളീയർ കടപ്പെട്ടിരിക്കേണ്ട ചിലരുണ്ട് .ആദിമനിവാസി മധുവിന്റെ കൊലയാളികളെ പലവിധ സമ്മർദങ്ങളെയും അവഗണിച്ച് ശിക്ഷിക്കുന്നതിനായി,നീതി നടപ്പാക്കുന്നതിനായി പരിശ്രമിച്ച പാലക്കാട് എസ് പി വിശ്വനാഥൻ.
പാർട്ടി ക്വട്ടേഷൻ കൊലയാളികൾക്ക് വേണ്ടി കോടികൾ വക്കീലന്മാർക്ക് കൊടുക്കുന്ന വിപ്ലവ ഗവർമെന്റ് നിയമിച്ച വക്കീലന്മാർ കൂലികിട്ടാതെ സ്ഥലം വിട്ടപ്പോൾ കൂലിയല്ല, നീതിയാണ് മുഖ്യം എന്ന ഉറച്ച നിലപാടെടുത്ത രാജേഷ് വക്കീൽ എന്ന പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ .
ഇതിനൊക്കെ അപ്പുറം നൊന്ത് പെറ്റ ഒരമ്മയുടെ പോരാട്ടക്കണ്ണീര് കൊണ്ട് എഴുതിയ ഒരു പേരുണ്ട്. രാച്ചിയമ്മ. അതെ. നെറികെട്ട ഈ നാട്ടിൽ മനുഷ്യർക്ക് പ്രതീക്ഷിക്കാൻ ഇങ്ങിനെയുള്ള ചിലരെങ്കിലും മതി.