തമിഴിലെ സൂപ്പർ സംവിധായകൻ വെട്രിമാരന്റെ ഏറ്റവും പുതിയ ചിത്രമാണ് വിടുതലൈ. സൂരിയാണ് ചിത്രത്തിൽ നായകവേഷത്തിലെത്തിയത്.
വൻ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാലിപ്പോൾ പുറത്ത് വരുന്ന വാർത്ത അനുസരിച്ച് കേരളത്തിലും വിടുതലൈ സൂപ്പർ ഹിറ്റിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്.
അടിച്ചമർത്തപ്പെടുന്നവന്റെ കഥ പറയുന്ന ചിത്രം ഒരാഴ്ച്ചക്ക് ഉള്ളിൽ 1കോടി രൂപയാണ് കേരളത്തിൽ നിന്നും കളക്ട് ചെയ്തിരിക്കുന്നത്.