റിയാദ്: റിയാദില്‍ ഇന്ത്യന്‍ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ട് രണ്ട് കുട്ടികളും രണ്ട് ഗര്‍ഭിണികളുമടക്കം അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.
റിയാദില്‍ നിന്ന് ഉംറക്കായി വരികയായിരുന്ന ഹൈദരാബാദ്, രാജസ്ഥാന് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
ഇവര്‍ സഞ്ചരിച്ച കാര്‍ എതിര്‍ദിശയില്‍ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഹൈദരാബാദ് സ്വദേശി അഹ്മദ് അബ്ദുറഷീദിന്റെ ഗര്‍ഭിണിയായ ഭാര്യ ഖന്‍സ, മകള്‍ മറിയം (3), രാജസ്ഥാന് സികാര്‍ സ്വദേശി മുഹമ്മദ് ഷാഹിദ് ഖത്രി, ഭാര്യ സുമയ്യ, മകന് അമ്മാര്‍(4) എന്നിവരാണ് മരിച്ചത്. അതേസമയം, അപകടത്തില്‍ പരിക്കേറ്റ അഹ്മദ് അബ്ദുറഷീദ് (27) ആശുപത്രിയില്‍ ചികിത്സയിലാണ്.