അനിൽ ആന്റണിയുടെ ബി ജെ പി പ്രവേശനത്തെ തുടർന്ന് എ കെ ആന്റണി നടത്തിയ രാഷ്ട്രീയ പ്രതികരണം കേൾക്കും വരെ മകൻ തെരെഞ്ഞെടുത്ത രാഷ്ട്രീയത്തിന്റെ പേരിൽ അച്ഛന് നേരേ നടക്കുന്ന രാഷ്ട്രീയ വിമർശനങ്ങളോട് തീരേ യോജിപ്പില്ലായിരുന്നു …. മകന്റെ രാഷ്ട്രീയ തെരഞ്ഞെടുപ്പിൽ അച്ഛന് ഒരു റോളുമില്ല എന്ന് തന്നെയാണ് എന്റെ പക്ഷം … കാരണം അയാൾ മറ്റൊരു വ്യക്തിയാണ് … മക്കൾ മാതാപിതാക്കളുടെ പാത പിന്തുടരണം എന്നതൊക്കെ അങ്ങേയറ്റം പിന്തിരിപ്പൻ ആശയമാണെന്ന് ശ്രീജ നെയ്യാറ്റിൻ കര.
എന്നാൽ അങ്ങേയറ്റം അശ്ലീലമായൊരു രാഷ്ട്രീയ പ്രതികരണം എ കെ ആന്റണി നടത്തി. മകനുമായി ആന്റണി രാഷ്ട്രീയം സംസാരിക്കാറില്ലത്രെ …. പിന്നെ എന്ത് തേങ്ങയാണ് ഇയാൾ സംസാരിക്കുന്നത് … അതും ഈ അടുത്ത കാലം വരെ ഒരേ രാഷ്ട്രീയ പാതയിൽ സഞ്ചരിച്ചിരുന്നവർ പരസ്പരം രാഷ്ട്രീയം സംസാരിക്കാതെ എന്ത് തേങ്ങയാണ് സംസാരിച്ചത് …
എന്തൊരു ദുരന്ത മനുഷ്യനാണയാൾ .. എന്ത് രാഷ്ട്രീയക്കാരനാണയാൾ ..
ഒരു രാഷ്ട്രീയ നേതാവായിട്ട് പോലും മക്കളുമായി രാഷ്ട്രീയം സംസാരിക്കാത്ത ഊള തന്തയായത് കൊണ്ട് കൂടിയാണ് മകൻ ലവലേശം രാഷ്ട്രീയ ബോധമില്ലാതെ വർഗീയത നുരയുന്ന മസ്‌തിഷ്കവുമായി കാവിയും പുതച്ച് സംഘ പരിവാർ പാളയത്തിലെത്തി നിൽക്കുന്നത് … യാതൊരുളുപ്പുമില്ലാതെ, വംശഹത്യ പ്രത്യയ ശാസ്ത്ര വാഹകനും ഇന്ത്യ കണ്ട ഏറ്റവും അപകടകാരിയായ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയെ പരസ്യമായി പുകഴ്ത്തുന്നത് ….
ഏതൊരു മനുഷ്യനും ഒന്നാമതായി രാഷ്ട്രീയം സംസാരിച്ച് തുടങ്ങേണ്ടത് സ്വന്തം വീട്ടിൽ നിന്നാണ് … ഫൈറ്റ് ചെയ്യേണ്ടതും അവിടെ നിന്നാണ് .. മക്കളോട് നീ ഏത് രാഷ്ട്രീയം തെരെഞ്ഞെടുക്കണം എന്ന് ഉപദേശിച്ചു കൊടുക്കുകയല്ല വേണ്ടത് .. അവരുടെ രാഷ്ട്രീയത്തിൽ കൈകടത്തുകയല്ല വേണ്ടത് .. മറിച്ച് ലോകത്ത് നടക്കുന്ന എന്തിന്റേയും രാഷ്ട്രീയം അവരോട് നമ്മൾ സംസാരിക്കേണ്ടതുണ്ട് … അതിൽ അവരുടെ വീക്ഷണങ്ങൾ കേൾക്കേണ്ടതുണ്ട് .. ഉൾക്കൊള്ളേണ്ടതുണ്ട് … അവരുടെ പോഷകാഹാരത്തിൽ, ആരോഗ്യത്തിൽ, വിദ്യാഭ്യാസത്തിൽ ഒക്കെ നമ്മൾ ശ്രദ്ധിക്കുന്നത് പോലെ അവരെ രാഷ്ട്രീയമായി പരുവപ്പെടുത്തുന്നതിൽ ജാഗ്രത കാണിക്കേണ്ടതുണ്ട് …
അതിനർത്ഥം അവരുടെ മേൽ നമ്മുടെ രാഷ്ട്രീയ ബോധ്യങ്ങളെ കെട്ടി വയ്ക്കുകയല്ല … പകരം അവരോട് സംവദിച്ചു കൊണ്ടേയിരിക്കണം .. പുതിയ കാലത്ത് അവർ നമുക്ക് നേരേ നടത്തുന്ന വിമർശനങ്ങൾ നമ്മളെ കൂടുതൽ മെച്ചപ്പെട്ട മനുഷ്യരാക്കേണ്ടതുണ്ട് … അതിന് പ്രാഥമികമായി വേണ്ടത് അവരോട് രാഷ്ട്രീയം സംസാരിച്ചു കൊണ്ടേയിരിക്കുക എന്നതാണ് …
കക്ഷി രാഷ്ട്രീയത്തിനപ്പുറമാണ് രാഷ്ട്രീയമെന്ന് ഈ അവസാന കാലത്തെങ്കിലും ആന്റണി മനസിലാക്കിയാൽ നവീകരിക്കപ്പെട്ട ഒരു മനുഷ്യനായി ബാക്കികാലമെങ്കിലും രാഷ്ട്രീയ അന്തസോടെ ജീവിക്കാം …