തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന് അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തില്‍ ഒരു സന്തോഷവുമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. മടുത്ത എംപിമാരെ എങ്കിലും കൂടെ നിര്‍ത്താനുള്ള പ്രവര്‍ത്തനം ഉണ്ടാകുന്നത് നന്നായിരിക്കുമെന്നും ശിവന്‍കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു.
അതേസമയം, കഴിഞ്ഞ് ദിവസം അനില്‍ ആന്റണി കോണ്‍ഗ്രസ് വിട്ട് ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ ‘അങ്ങനെ ഒരു വിക്കറ്റ് കൂടി’ എന്ന പരാമര്‍ശം മന്ത്രി നടത്തിയിരുന്നു. എന്നാല്‍ അതില്‍ ‘ബിജെപിയിലേക്ക് ആരെങ്കിലും പോയാല്‍ സംഘികളേക്കാള്‍ സന്തോഷം സഖാക്കള്‍ക്ക്’ എന്ന പ്രതികരണം വ്യാപകമായതോടെയാണ് മന്ത്രി വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയത്.
വി.ശിവന്‍കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വിക്കറ്റെണ്ണി ശീലിച്ചവരോട്
അതൊന്ന് ചൂണ്ടിക്കാട്ടിയതേ ഉള്ളൂ,..
നമുക്കൊരു സന്തോഷവുമില്ല,
മടുത്ത എം പിമാരെ എങ്കിലും കൂടെ നിര്‍ത്താനുള്ള പ്രവര്‍ത്തനം അവിടെ ഉണ്ടാകുന്നത് നന്നായിരിക്കും..