ഇടുക്കി: ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ പറമ്പിക്കുളത്ത് എത്തിക്കാനുള്ള നീക്കത്തിനെതിരെ ഇന്ന് സർവ്വകക്ഷി യോഗം നടക്കും.
വിദ്ഗദരുടെ നിർദേശം അനുസരിച്ച് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുവാൻ ഉത്തരവ് ഇട്ടിരുന്നു. റനവ്യൂ, പോലീസ് , അഗ്നി രക്ഷാ വിഭാഗങ്ങൾ എല്ലാവരും ആവശ്യമായ സഹായം നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
പറമ്പികുളത്ത് അരിക്കൊമ്പന് കഴിയാനാവശ്യമായ എല്ലാ ആവാസവ്യവസ്ഥയും ഉണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. പറമ്പിക്കുളത്ത് അരിക്കൊമ്പനെ എത്തിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.