കൊച്ചി: കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട. 7 പേരെയാണ് 15 കിലോ കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ജ്യോതിസ് (22), അക്ഷയ് രാജ് (26), ശ്രീലാൽ (26), ഹരികൃഷ്ണൻ (26), ദിലീപ് (27), മേഘ (21), ശിൽപ്പ (19) എന്നിവരാണ് എകൈസസിന്റെ പിടിയിലായത്.
കുഴിക്കാട് ഭാഗത്ത് നിന്നുള്ള ലോഡ്ജിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഒഡീഷയിൽ നിന്നുള്ള ഇടനിലക്കാരൻ വഴിയാണ് ഇവർ സാധനം എത്തിച്ച് ലോഡ്ജുകൾ കേന്ദ്രീകരിച്ച് വിത്പന നടത്തിയിരുന്നത്.
പെൺകുട്ടികൾ ആയതിനാൽ പെട്ടെന്ന് പിടിക്കപ്പെടുകയില്ലെന്ന ഉറപ്പിൽ കഞ്ചാവ് തരംതിരിക്കുന്നതും വിൽപ്പന നടത്തിയതും ഈ പെൺകുട്ടികളാണ്.