ന്യൂഡൽഹി: അനിൽ ആന്റണിയുടെ രാഷ്ട്രീയ കൂടുമാറ്റം നിരാശാജനകമായ തീരുമാനമെന്ന് ശശി തരൂർ എംപി. കോൺഗ്രസിനെ ഉള്ളിൽ നിന്ന് ശക്തിപ്പെടുത്താനായി പ്രവർത്തിക്കാൻ അനിലിനോട് ആവശ്യപ്പെട്ടിരുന്നതായി തരൂർ വ്യക്തമാക്കി. മതേതര നിലപാടുള്ളവർക്ക് ബിജെപി ഒരിക്കലും നല്ല ഇടമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019 ജനുവരിയിൽ കേരളത്തിലെ കോണ്‍ഗ്രസിന്റെ സാമൂഹ്യമാധ്യമ കോ ഓര്‍ഡിനേറ്ററായി അനിലിനെ നിയമിച്ചത് തരൂരിന്റെ നിര്‍ദേശപ്രകാരമായിരുന്നു.
കോണ്‍ഗ്രസിന് പ്രഹരം നല്‍കിയാണ് അനില്‍ ആന്റണി ബിജെപിയിൽ ചേർന്നത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അനിലിന് അംഗത്വം നല്കി. ധര്‍മ്മത്തെ രക്ഷിച്ചാല്‍ ധര്‍മ്മം നമ്മെ രക്ഷിക്കുമെന്ന സംസ്കൃത ശ്ലോകം ചൊല്ലിയായിരുന്നു അനിലിന്റെ ബിജെപി പ്രവേശം. കോണ്‍ഗ്രസ് കുടുംബ പാര്‍ട്ടിയാണെന്ന് ബിജെപി അംഗത്വം സ്വീകരിച്ച അനില്‍ ആന്റണി പരിഹസിച്ചു.