ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്വാരയിൽ വൻ ആയുധശേഖരം കണ്ടെത്തി. വടക്കൻ കുപ്വാരയിലെ ഹാപ്രുദ വനമേഖലയ്ക്ക് സമീപത്ത് നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്.
രണ്ട് പൊതികളായി സൂക്ഷിച്ചിരുന്ന ആയുധങ്ങൾ സൈന്യവും കാഷ്മീർ പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. 7.62 എംഎം തോക്കിന്റെ 720 തിരകൾ, അഞ്ച് റോക്കറ്റ് പ്രൊപ്പലർ ഗ്രനേഡുകൾ, ആർപിജിയുടെ ബൂസ്റ്റർ ട്യൂബുകൾ, യുബിജിഎൽ ഗ്രനേഡുകൾ എന്നിവയാണ് പിടിച്ചെടുത്തത്.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും ആയുധങ്ങൾ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.