നമുക്കെല്ലാവർക്കും അറിയാവുന്നതാണ് കറ്റാർ വാഴയുടെ ഗുണഗണങ്ങൾ. ചർമ്മ സംരക്ഷണത്തിന് ഇത്രയും നല്ലൊരു വസ്തു വേറേയില്ല.
കറ്റാർ വാഴയുടെ നീര് പതിവായി പുരട്ടുന്നത് ചർമ്മത്തിന് തിളക്കം കൂട്ടും. തൊലി മിനുസമുള്ളതാക്കി തീർക്കും.
പോഷക സമൃദ്ധമായ കറ്റാർ വാഴ ജ്യൂസാക്കിയും കുടിക്കാം. പോഷക ഗുണമാർന്ന കാർബോ ഹൈഡ്രൈറ്റുകൾ അടങ്ങിയ ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് ഉൻമേഷം നൽകാനും സഹായിക്കും.
കൂടാതെ ദഹന പ്രക്രിയ സുഗമമാക്കാനും കറ്റാർ വാഴ നീര് ജ്യൂസാക്കി കുടിക്കുന്നു.