കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടൻ ബാലയുടെ സർജറി വിജയകരമായി പൂർത്തിയായി.
സർജറി കഴിഞ്ഞ ബാല ആരോഗ്യവാനായി തുടരുന്നു എന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.
ബാലക്ക് കരൾ നൽകിയ ദാതാവും സുഖമായി ഇരിക്കുന്നു. ബാല പൂർവ്വാധികം ശക്തിയോടെ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നും എലിസബത്ത് പറഞ്ഞു.
എന്നാൽ ചിലപ്പോൾ ഒരുമാസം വരെ സർജറിക്ക് ശേഷം ബാലക്ക് ആശുപത്രിയിൽ തുടരേണ്ടതായും വന്നേക്കാം.