ന്യൂ ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന് അനില്‍ ആന്റണി ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രനൊപ്പം അനില്‍ അന്റണി ബിജെപി ആസ്ഥാനത്തെത്തി. അംഗത്വം ഉടന്‍ സ്വീകരിക്കും. ബിജെപി ദേശീയ ആസ്ഥാനത്ത് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അനില്‍ ആന്റണിക്ക് പാര്‍ട്ടിയില്‍ അംഗത്വം നല്കി സ്വീകരിക്കും. കോണ്‍ഗ്രസ് അംഗത്വം രാജിവെച്ച ശേഷമാണ് അനില്‍ ബിജെപി ആസ്ഥാനത്ത് എത്തിയത്.