ന്യൂ ഡല്‍ഹി: രാജ്യത്ത് റിപ്പോ നിരക്കില്‍ മാറ്റമില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. റിപ്പോ നിരക്ക് ആറര ശതമാനമായി തുടരും. മൂന്ന് ദിവസം നീണ്ടുനിന്ന എംപിസി യോഗത്തിന് ശേഷമാണ് തീരുമാനം.മേയ് വരെ സാമ്പത്തിക സ്ഥിതി നിരീക്ഷിക്കുമെന്ന് ശക്തികാന്ത ദാസ് അറിയിച്ചു.
2023 ഫെബ്രുവരിയില്‍ ആര്‍ബിഐ 25 ബേസിസ് പോയിന്റ് വര്‍ദ്ധിപ്പിച്ചിരുന്നു. 2022 ഡിസംബറില്‍, 35 ബിപിഎസ് വര്‍ദ്ധനവും 2022 ജൂണ്‍, ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലെ മൂന്ന് മീറ്റിംഗുകളില്‍ 50 ബിപിഎസ് വീതവും വര്‍ദ്ധിപ്പിച്ചിരുന്നു. അതായത്, തുടര്‍ച്ചയായി ആറ് തവണയാണ് ആര്‍ബിഐ റിപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ചത്. 2023 ഫെബ്രുവരി വരെ മൊത്തം 250 ബിപിഎസ് പോയിന്റാണ് ആര്‍ബിഐ ഉയര്‍ത്തിയത്. ഇതോടെ റിപ്പോ നിരക്ക് 4 ശതമാനത്തില്‍ നിന്ന് നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.50 ശതമാനത്തിലേക്ക് ഉയര്‍ന്നു.