ഹരിപ്പാട് : വീണ്ടും തെരുവ്നായ ആക്രമണം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നിന്ന അഞ്ചുവയസുകാരനും യുവതിക്കുമാണ് കടിയേറ്റത്. ഹരിപ്പാട് വെട്ടുവേനി സൗപര്‍ണികയില്‍ ബിനു-ശ്രുതി ദമ്പതികളുടെ മകന് ആദികേഷ് (5), വെട്ടുവേനി ആലുംമൂട്ടില്‍ തെക്കതില്‍ രാജശ്രീ (44) എന്നിവരെയാണ് നായ ആക്രമിച്ചത്.
കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. ആദികേഷിന്റെ ഇടത്തെ കയ്യിലും നടുവിനും ആണ് കടിയേറ്റത്. വീടിനു സമീപം മീന്‍ വെട്ടുകയായിരുന്ന രാജശ്രീയുടെ തുടയ്ക്കാണ് കടിയേറ്റത്. പരിക്കേറ്റ ഇരുവരെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. അതേസമയം, തെരുവിലെ മറ്റു നായകളെയും വളര്‍ത്തു നായകളെയും കടിച്ച നായ പിന്നീട് ചത്തു.