മംഗളൂരു: വീട്ടില്‍ ഉണ്ടാക്കിയ ചിക്കന്‍ കറി കഴിക്കാന്‍ കിട്ടാത്തതിന്റെ പേരില്‍ വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് അച്ഛന് മകനെ വിറകിനടിച്ചു കൊലപ്പെടുത്തി. 32 വയസുകാരനായ ശിവറാം ആണ് അച്ഛന് ഷീണയുടെ അടിയേറ്റ് മരിച്ചത്.
സുള്ള്യയിലെ ഗട്ടിഗാറിലാണ് സംഭവം. ചിക്കന്‍ കറിയുണ്ടാക്കുമ്പോള്‍ ശിവറാം വീട്ടിലുണ്ടായിരുന്നില്ല. തിരികെയെത്തിയപ്പോഴാണ് കറി തീര്‍ന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് അച്ഛനും മകനും തമ്മില്‍ ഇതേച്ചൊല്ലി വാക്കേറ്റവും അടിയുമായി. ഇതില്‍ പ്രകോപിതനായ ഷീണ ഒരു വലിയ വിറകെടുത്ത് ശിവറാമിനെ തലയ്ക്കടിക്കുകയായിരുന്നു. അതേസമയം, സുബ്രഹ്മണ്യ പൊലീസ് സ്ഥലത്തെത്തി ഷീണയെ അറസ്റ്റ് ചെയ്തു. ശിവറാമിനും ഭാര്യയ്ക്കും അവരുടെ രണ്ട് മക്കള്‍ക്കുമൊപ്പമാണ് ഷീണ കഴിഞ്ഞിരുന്നത്.