തിരുവനന്തപുരം: ഓട്ടിസം ബാധിച്ച 14 കാരനെ പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് ഏഴുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെള്ളനാട് പുനലാല്‍ വിമല്‍ നിവാസില്‍ വിമല്‍ കുമാറി(41)നെയാണ് പോക്സോ പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധികം ശിക്ഷ അനുഭവിക്കണം. 2013 സെപ്റ്റംബര്‍ 20 നായിരുന്നു കേസിനാസ്പദയായ സംഭവം.