കൊച്ചി: കൊച്ചിയിൽ വാഹനത്തിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
കൊച്ചി പനമ്പിള്ളി സ്വദേശി വിനുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
എറണാകുളം നോർത്ത് പോലീസിന്റെതാണ് നടപടി. ഓൾഡ് കത്രിക്കടവ് റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.