കൊച്ചി: തിരഞ്ഞെടുപ്പ് അസാധുവാക്കിയ ഉത്തരവിന്റെ സ്റ്റേ നീട്ടിവക്കണമെന്ന് ആവശ്യപ്പെട്ട് എ രാജ നൽകിയ ഹർജി ഹൈക്കോടതി നൽകി.
സുപ്രീം കോടതിയിൽ അപ്പീൽ നൽകിയെങ്കിലും അപ്പീലിലെ പിഴവ് മൂലം പരിഗണിച്ചില്ല.
സ്റ്റേ കാലാവധി 20 ദീവസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി വീണ്ടും നൽകിയത്. ജസ്റ്റിസ് പി സോമരാജനാണ് ഹർജി തള്ളിയത്.
സ്റ്റേ നീട്ടണമെന്ന ആവശ്യം തള്ളിയതോടെ എ രാജ സാങ്കേതികമായി എംഎൽഎ അല്ലാതായി.