കോഴിക്കോട്: ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിൽ തീ വച്ച സംഭവത്തിൽ അന്വേഷണം നോയിഡിയലേക്കും വ്യാപിപ്പിക്കുന്നു.
നാലംഗ സംഘമാണ് ഇന്ന് നോയിഡിയലേക്ക് തിരിക്കുക. തീവയ്പ്പിന് തീവ്രവാദ ആക്രമണവുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിന് എൻഐഎ കൃത്യമായ മറുപടി പറഞ്ഞില്ല.
പ്രതിയുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് യാത്ര. കണ്ണൂരിലെത്തിയ എൻഐഎ സംഘം ട്രെയിനിൽ പരിശോധന നടത്തിയിരുന്നു.